بِسْمِ اللَّهِ الرَّحْمَـٰنِ الرَّحِيمِ
അളവിലും തൂക്കത്തിലും കുറവ് വരുത്തല്‍.പുരാതനകാലം മുതല്‍ കച്ചവട രംഗത്ത് ബാധിച്ച ഒരു തിന്‍മ്മയാണ് ഇത്.ഒരു സമുദായം നശിപ്പിക്കപ്പെടാന്‍ കാരണമായിത്തീര്‍ന്ന തിന്‍മ്മ.ഈ തിന്‍മ്മയെ വളരെ അതികം സൂക്ഷിക്കണം എന്ന് വിശുദ്ദ ഖുര്‍'ആന്‍ നമ്മെ ഉണര്‍ത്തുന്നു.
മഹാനായ ഇബിനു അബ്ബാസ്(റ)പറയുന്നു:മുഹമ്മദ് നബി(സ) മദീനയില്‍ വന്ന സന്ദര്‍ഭത്തില്‍ മദീനയിലെ കച്ചവടക്കാര്‍ അളവില്‍ കുറവ് വരുത്തുന്നവര്‍ ആയിരുന്നു.അങ്ങിനെ(അളവിലും തൂക്കത്തിലും കുറവ് വരുത്തുന്നവര്‍ക്ക് നാശം.സൂറ:അല്‍ മുത്വഫ്ഫിഫീന്‍) എന്ന ആയത്ത് അള്ളാഹു അവതരിപ്പിച്ചു.അതിനു ശേഷം അവര്‍ അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കുന്നത് അവസാനിപ്പിക്കുകയും കൃത്യത പാലിക്കുകയും ചെയ്തു.(അഹ്മദ്)...

പൂഴ്ത്തിവെക്കലും കള്ളസത്യം ചെയ്യലും.
കച്ചവട രംഗത്ത് നിലനില്‍ക്കുന്ന മറ്റൊരു തിന്‍മ്മയാണ് പൂഴ്ത്തിവെക്കലും കള്ളസത്യം ചെയ്തു ചരക്കുകള്‍ വിറ്റഴിക്കലും.ഇന്ന് ഇതൊരു തിന്‍മ്മ അല്ലാതെ ആയിരിക്കുന്നു.ഇതൊക്കെ വ്യാപാരരംഗത്ത് ആവശ്യമായ സംഗതികള്‍ ആണെന്ന് പലരും തെറ്റിധരിച്ചിരിക്കുന്നു.ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സമ്പത്ത് വര്‍ദ്ധിക്കും എങ്കിലും,അള്ളാഹുവിന്‍റെ കടുത്ത ശിക്ഷക്ക് ഇത് കാരണമാകും എന്നുള്ള കാര്യം മറക്കരുത്.
മഹാനായ നബി(സ)പറഞ്ഞു:ആരെങ്കിലും പൂഴ്ത്തി വെച്ചാല്‍ അവന്‍ പാപിയാകുന്നു.(മുസ്ലിം)
കള്ളസത്യം ചെയ്തു ചരക്കുകള്‍ വിറ്റഴിക്കുന്നതിനെക്കുറിച്ച് നബി(സ) പറഞ്ഞത് ഒന്ന് കാണുക,"കള്ളസത്യം ചെയ്യല്‍ ചരക്കിന് വില വര്‍ദ്ധിപ്പിക്കുന്നതും പക്ഷെ സമ്പാദ്യത്തെ നശിപ്പിക്കുന്നതും ആണ്.(മറ്റൊരു റിപ്പോര്‍ട്ടില്‍ ബറക്കത്തിനെ നശിപ്പിക്കും എന്നും കാണാം).
പലിശ.
ഇന്ന് ഭൂരിപക്ഷം കച്ചവടക്കാരും ഒരു നിലക്കല്ലെങ്കില്‍ മറ്റൊരു നിലക്ക് പലിശയുമായി ബന്ധപ്പെടുന്നവരാണ്.അവര്‍ അത് വെറും നിസ്സാരമായി കാണുന്നു.പ്രിയ സഹോദരാ,അള്ളാഹു പറയുന്നത് ഒന്ന് ശ്രെദ്ധിക്കുക:"സത്യവിശ്വാസികളെ,നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും,പലിശവകയില്‍ ബാക്കി കിട്ടാനുള്ളത് വിട്ടുകളയുകയും ചെയ്യേണ്ടതാണ്.നിങ്ങള്‍(യഥാര്‍ത്ഥ)വിശ്വാസികളാണെങ്കില്‍.നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ല എങ്കില്‍ അള്ളാഹുവിന്‍റെയും അവന്‍റെ റസൂലിന്‍റെയും പക്ഷത്തു നിന്ന്(നിങ്ങള്‍ക്കെതിരെയുള്ള)സമര പ്രഖ്യാപനത്തെപ്പറ്റി അറിഞ്ഞു കൊള്ളുക.നിങ്ങള്‍ പശ്ചാത്തപിച്ചു മടങ്ങുകയാണെങ്കില്‍ നിങ്ങളുടെ മൂലധനം നിങ്ങള്‍ക്ക് തന്നെ കിട്ടുന്നതാണ്.നിങ്ങള്‍ അക്രമം ചെയ്യരുത്.നിങ്ങള്‍ ആക്രമിക്കപ്പെടുകയും അരുത്".(soora baqara:278,279)
മഹാനായ മുഹമ്മദ് നബി(സ)പറഞ്ഞു:അറിഞ്ഞു കൊണ്ട് ഒരാള്‍ പലിശയുടെ ഒരു ദിര്‍ഹം ഭക്ഷിക്കുന്നത് മുപ്പത്തിയാറു പ്രാവശ്യം വ്യപിചരിക്കുന്നതിനേക്കാള്‍ കഠിനം ആകുന്നു.(അഹ്മദ്)
മഹാനായ മുഹമ്മദ് നബി(സ)പറഞ്ഞു:ഒരു ജനതയില്‍ പലിശയും,വ്യപിചാരവും പ്രത്യക്ഷമായാല്‍ അവരില്‍ അള്ളാഹുവിന്‍റെ ശിക്ഷ ഇറങ്ങുന്നതാണ്.

നിഷിദ്ധമായ സമ്പാദ്യം.
സഹോദരാ,നാം സമ്പാദിക്കുന്ന ധനം അനുവദനീയമായ മാര്‍ഗത്തില്‍ കൂടിയുള്ളതാണോ?നിഷിദ്ധമായ എന്തെങ്കിലും സമ്പാദ്യം അതില്‍ കലര്‍ന്നിട്ടുണ്ടോ? വളരെ അതികം സൂക്ഷിക്കേണ്ട ഒരു കാര്യമാണ്.കാരണം നിഷിദ്ധമായ സമ്പാദ്യം നമ്മള്‍ക്ക് നാശവും,നമ്മുടെ സ്വര്‍ഗ്ഗപ്രവേശനം തടയുന്നതുമാണ്.
മുഹമ്മദ് നബി(സ)പറഞ്ഞു:ഒരാള്‍ നിഷിദ്ധമായ നിലയില്‍ ധനം സമ്പാദിക്കുകയും അതില്‍ നിന്ന് അടിമയെ മോചിപ്പിക്കുകയോ,കുടുംബബന്ധം ചേര്‍ക്കുകയോ ചെയ്താലും അത് അവനു ശിക്ഷയായിട്ടാണ് ഭവിക്കുക.(ത്വബുറാനി).മറ്റൊരിക്കല്‍ നബി(സ)അവിടുത്തെ ഒരു അനുയായിയെ വിളിച്ചു കൊണ്ട് പറഞ്ഞു:"നിഷിദ്ധമായ സമ്പാദ്യത്തില്‍ നിന്നും ഉത്ഭവിച്ച ഒരു മാംസവും(ദേഹവും)സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല".മറ്റൊരിക്കല്‍ നബി(സ) പറഞ്ഞു:"ഹറാമില്‍ ഊട്ടപ്പെട്ട ഒരു ശരീരവും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല".സഹോദരങ്ങളെ നാം കഷ്ട്ടപ്പെട്ടു ഉണ്ടാക്കുന്ന നമ്മുടെ ധനത്തില്‍ നിഷിദ്ധമായ ഒരു പൈസ പോലും ഇല്ലാ എന്ന് ഉറപ്പു വരുത്തുക.

ധനത്തിന്‍റെ സക്കാത്ത്.
സക്കാത്ത് പാവങ്ങളുടെ അവകാശമാണ്.അത് നല്‍കല്‍ അള്ളാഹു നമ്മള്‍ക്ക് ബാധ്യതയാക്കിയിരിക്കുകയാണ്.നാം സക്കാത്ത് നല്‍കുന്നതിലൂടെ അല്ലാഹുവിനെ അനുസരിക്കുയും,നമ്മുടെ ധനത്തില്‍ ബറക്കത്ത് ലഭിക്കുകയും ചെയ്യും.എന്നാല്‍ സക്കാത്ത് നല്‍കാതിരിക്കുകയും അള്ളാഹു നമ്മള്‍ക്ക് ബാധ്യത ആക്കിയതിനെ നാം തടഞ്ഞു വെക്കുകയും ചെയ്‌താല്‍ ധനത്തിന്‍റെ ബറക്കത്ത് അള്ളാഹു നീക്കിക്കളയുകയും ഇഹത്തിലും,പരത്തിലും നമ്മളെ ശിക്ഷിക്കുകയും ചെയ്യും.പരലോകത്തു ഇത്തരം ആളുകള്‍ക്ക് ലഭിക്കുന്ന ശിക്ഷ അതികഠിനവും മാരകവും ആണ്.അല്ലാഹു പറയുന്നു:"സ്വര്‍ണവും,വെള്ളിയും നിക്ഷേപമാക്കി വെക്കുകയും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അത് ചില വഴിക്കാതെ ഇരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക.നരകാഗ്നിയില്‍ വെച്ച് അവ ചുട്ടു പഴുപ്പിക്കപ്പെടുകയും എന്നിട്ട് അത്കൊണ്ട് അവരുടെ നെറ്റിയിലും,പാര്‍ഷങ്ങളിലും,മുതുകുകളിലും ചൂട് വെക്കപ്പെടുകയും ചെയ്യുന്ന ദിവസം(അവരോടു പറയപ്പെടും)നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടിത്തന്നെ നിക്ഷേപിച്ച് വെച്ചതാണിത്.അതിനാല്‍ നിങ്ങള്‍ നിക്ഷേപിച്ചു വെച്ചിരുന്നത് നിങ്ങള്‍ ആസ്വദിച്ചു കൊള്ളുക.(soora thowba: 34, 35)
സഹോദരാ,എത്ര മാത്രം ഗുരുതരമാണ് ഈ വിഷയം.നമ്മള്‍ക്ക് മാത്രമല്ല ഇതിന്‍റെ പ്രയാസം ഭൂമിയിലെ മറ്റു സൃഷ്ട്ടി ജാലങ്ങള്‍ക്കും അത് ദോഷമായി ഭവിക്കും.അതായത് അള്ളാഹു നമ്മള്‍ക്ക് ബാധ്യത ആക്കിയ സക്കാത്ത് നാം തടഞ്ഞു വെക്കുന്നത്തോടെ ആകാശത്തു നിന്നും നമ്മള്‍ക്ക് ലഭിക്കുന്ന മഴ അള്ളാഹു തടഞ്ഞു വെക്കുന്നു.ഏത്ര ഭയാനകരമായ കാര്യമാണിത്.
മഹാനായ മുഹമ്മദ് നബി(സ)പറയുന്നു:അവര്‍ അവരുടെ സക്കാത്ത് തടഞ്ഞു വെക്കുകയാണെങ്കില്‍ ആകാശത്തു നിന്നും മഴ വര്‍ഷിക്കുന്നതും തടയപ്പെടുന്നതാണ്.മൃഗങ്ങള്‍ ഉണ്ടായിരുന്നില്ല എങ്കില്‍ അവര്‍ക്ക് മഴ ലഭിക്കുമായിരുന്നില്ല.(ഇബിനുമാജ)

അള്ളാഹുവിന്‍റെ മാര്‍ഗത്തില്‍ ചിലവഴിക്കല്‍.
ഒരിക്കല്‍ നബി(സ) സൂറ:അത്തക്കാസുര്‍ പാരായണം ചെയ്തിട്ട് പറഞ്ഞു;"ആദം സന്തതി എന്‍റെ ധനമേ,എന്‍റെ ധനമേ എന്ന് പറയുന്നു.ഹേ ആദം സന്തതീ നിന്‍റെ ധനത്തില്‍ നിന്ന് നീ തിന്നു നശിപ്പിച്ചതും,നീ വസ്ത്രം ധരിച്ചു കളഞ്ഞതും ധര്‍മ്മമായി നല്‍കിയതും അല്ലാതെ വല്ലതും നിന്‍റെതായി ഉണ്ടോ?.(മുസ്ലിം)
സഹോദരാ നാം ഭക്ഷിച്ചത് നമ്മള്‍ക്കായിരുന്നു അത് കഴിഞ്ഞു പോയി.നാം വസ്ത്രമായി ഉപയോഗിച്ചതും നമ്മള്‍ക്കായിരുന്നു.അതും നശിച്ചു പോയി.എന്നാല്‍ നാം ധര്‍മ്മം കൊടുത്തതോ?അതും നമ്മള്‍ക്കായിരുന്നു,ബാക്കിയുള്ളതെല്ലാം നമ്മുടേതാണെന്ന് പറയാന്‍ സാധിക്കുമോ?ആദ്യം പറഞ്ഞത് രണ്ടും നശിച്ചു പോയെങ്കില്‍ അവസാനം പറഞ്ഞത് മാത്രം നമ്മള്‍ക്കായി എന്നെനും ശേഷിക്കുന്നു.അതിനാല്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ചിലവഴിക്കുക..

നമസ്ക്കാരം പാഴാക്കരുത്.
ഇന്ന് അധികം കച്ചവടക്കാരും ധന സമ്പാധനത്തിന്‍റെ തിരക്കില്‍ നമസ്ക്കാരം പാഴാക്കുന്നവരാണ്.പള്ളികളുടെ അടുത്ത് തന്നെ സ്ഥാപനങ്ങള്‍ ഉള്ളവരും ജമാഅത്ത് നടക്കുന്ന സമയത്തും അവരുടെ കച്ചവടത്തിന്‍റെ തിരക്കിലാണ്.എന്നാല്‍ അറിയുക സഹോദരാ,ഈ ദുനിയാവിനു അള്ളാഹുവിന്‍റെ അടുക്കല്‍ ഒരു കൊതുകിന്‍റെ വില പോലും ഇല്ല നമസ്ക്കാരത്തിനായി ബാങ്ക് കൊടുത്താല്‍ നൈമിഷികമായ ഐഹിക ജീവിതത്തിലെ തിരക്കുകള്‍ മാറ്റിവെച്ചു ശാശ്വതവും,ഉന്നതവുമായ പരലോകത്തിനു വേണ്ടി പണിയെടുക്കാന്‍ നാം തയ്യാറാകുക.നമസ്ക്കാരം പാഴാക്കിക്കൊണ്ട് കച്ചവടം നടത്തിയാല്‍ അത് വളരെയേറെ കുറ്റകരവും നിഷിദ്ധമായ കാര്യവും ആണ്.അങ്ങനെയുള്ള സമ്പാദ്യം നിഷിദ്ധവും ആണ്.അള്ളാഹു പറയുന്നു;"സത്യാ വിശ്വാസികളെ വെള്ളിയാഴ്ച്ച ദിവസം നമസ്ക്കാരത്തിനു വിളിക്കപ്പെട്ടാല്‍ അല്ലാഹുവിനെപ്പറ്റിയുള്ള സ്മരണയിലേക്ക് നിങ്ങള്‍ വേഗത്തില്‍ വരികയും,വ്യാപാരം ഒഴിവാക്കുകയും ചെയ്യുക.അതാണ് നിങ്ങള്‍ക്ക് ഉത്തമം.നിങ്ങള്‍ കാര്യം മനസ്സിലാക്കുന്നു എങ്കില്‍ (soora:jumua:9)

നിഷിദ്ധമായ സമ്പാദ്യവും, അല്ലാഹുവിനോട് അനുസരണക്കേട് കാണിക്കുന്നതിന് സഹായിക്കുന്നതിനെയും സൂക്ഷിക്കുക.കാരണം നമസ്ക്കാരം പാഴാക്കിയുള്ള കച്ചവടം നിഷിദ്ധവും,പാപത്തിലും ശത്രുതയിലും സഹായിക്കലുമാണ്.അല്ലാഹു പറയുന്നു:പാപത്തിലും,ശത്രുതയിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്.(soora:maayidha:2)
നമസ്ക്കാരം മുടക്കിയുള്ള കച്ചവടം മദ്യം,സംഗീത ഉപകരണങ്ങള്‍,പുകയില വസ്തുക്കള്‍ പോലെയുള്ള നിഷിദ്ധ വസ്തുക്കള്‍ വില്‍ക്കുന്നതിനു തുല്യമാണ്.അതിനാല്‍ അല്ലാഹുവിനെ സൂക്ഷിക്കേണ്ട മുറപ്രകാരം സൂക്ഷിക്കുക.അല്ലാഹുവിനെ ഭയപ്പെടുക.മരണം എന്ന യാഥാര്‍ത്ഥ്യം എപ്പോള്‍ എവിടെ വെച്ച് എന്ന് നമ്മള്‍ക്കറിയില്ലല്ലോ?എപ്പോള്‍ വേണമെങ്കിലും അത് സംഭവിക്കാം.പരലോകം നഷ്ട്ടപ്പെട്ടാല്‍ അത് വലിയ നഷ്ട്ടം തന്നെ.അള്ളാഹു നമ്മള്‍ക്ക് പൊറുത്തു തരട്ടെ.അള്ളാഹു അവനെ അനുസരിച്ച് കൊണ്ട് ജീവിക്കാന്‍ നമ്മെ അനുഗ്രഹിക്കട്ടെ..ആമീന്‍..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ