ഏകനായ സാക്ഷാല്‍ ദൈവം മാത്രമാണ്‌ ആരാധനക്കര്‍ഹന്‍ എന്നും അവനു മാത്രമേ മനുഷ്യര്‍ തങ്ങളുടെ ആരാധനകളും പ്രാര്‍ഥനകളും കീഴ്‌വണക്കങ്ങളും അര്‍പ്പിക്കാന്‍ പാടുള്ളൂ എന്നുമുള്ള തൗഹീദ്‌ തത്വത്തില്‍ ഊന്നിനിന്ന്‌ ഖുര്‍ആനും സുന്നത്തും പ്രചരിപ്പിച്ചുകൊണ്ട്‌ കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ മതനവോത്ഥാനവും അതിലൂടെ എല്ലാ തരത്തിലുമുള്ള സാമൂഹ്യ-ധാര്‍മിക- സാംസ്‌കാരിക നവോത്ഥാനവും വളര്‍ത്തിയെടുക്കുകയെന്ന സമഗ്രമായ ദൗത്യമാണ്‌ ഇസ്ലാഹി പ്രസ്ഥാനം ഏറ്റെടുത്ത്‌ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്‌

2010, സെപ്റ്റംബർ 8, ബുധനാഴ്‌ച

മലയാളം ഹദീസ് പഠനം

അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: നിങ്ങളാരും തന്റെ സഹോദരന്റെ നേരെ വാള്‍ ചൂണ്ടിക്കാട്ടരുത് (കൈക്ക് പകരമായി) ഒരുപക്ഷെ പിശാച് അവന്റെ കയ്യില്‍ നിന്ന് ആ വാള്‍ പിടിച്ചെടുക്കുകയും അവസാനം അവന് നരകക്കുഴിയില്‍ വീഴാനിടയാവുകയും ചെയ്തെങ്കിലോ. (ബുഖാരി : 9-88-193)

ജൂന്ദുങബ്(റ) പറയുന്നു: നബി(സ) അരുളി: വല്ലവനും കേള്വിങക്കു വേണ്ടി വല്ല സല്പ്രറവൃത്തിയും ചെയ്താല്‍ പരലോകദിവസം അല്ലാഹു അവന് പ്രസിദ്ധിയുണ്ടാക്കിക്കൊടുക്കും. വല്ലവനും ജനങ്ങളെ പ്രയാസങ്ങള്ക്ക്ക വിധേയരാക്കുന്ന പക്ഷം പരലോകദിവസം അല്ലാഹു അവനെ പ്രയാസപ്പെടുത്തും. സഹാബിമാര്‍ പറഞ്ഞു: താങ്കള്‍ ഞങ്ങളെ കൂടുതല്‍ ഉപദേശിച്ചാലും. നബി(സ) അരുളി: മനുഷ്യന്റെ ശരീരത്തില്‍ നിന്ന് ആദ്യമായി ചീഞ്ഞു പോകുക അവന്റെ വയറാണ്. അതുകൊണ്ട് വല്ലവനും ശുദ്ധമായ വസ്തുക്കള്‍ മാത്രം ഭക്ഷിക്കാന്‍ സാധിക്കുന്ന പക്ഷം അങ്ങിനെ ചെയ്തുകൊള്ളട്ടെ. വല്ലവനും താന്‍ ചിന്തിയ ഒരു കൈക്കുമ്പിള്‍ നിറയെയുള്ള രക്തവും കൊണ്ട് തനിക്കും സ്വര്ഗ്ഗ ത്തിനുമിടയില്‍ ഒരു മറയുണ്ടാക്കാതെ കഴിക്കാന്‍ കഴിഞ്ഞെങ്കില്‍ അപ്രകാരം അവന്‍ ചെയ്തുകൊള്ളട്ടെ. (ബുഖാരി : 9-89-266)
ജാബിറി(റ)ല്‍ നിന്ന് നിവേദനം: ഊരിയ വാളുമായി നടക്കുന്നത് നബി(സ) നിരോധിച്ചിരിക്കുന്നു. (അബൂദാവൂദ്, തിര്മിിദി)
ആയിശ(റ)യില്‍ നിന്ന് നിവേദനം: നിശ്ചയം, നബി(സ) അരുള്‍ ചെയ്തു. അല്ലാഹു ദയയുള്ളവനും ദയ ഇഷ്ടപ്പെടുന്നവനുമത്രെ. മാത്രമല്ല, പരുഷസ്വഭാവത്തിനോ, മറ്റേതെങ്കിലും കാര്യങ്ങള്ക്കോന നല്കാ്ത്ത പ്രതിഫലം കാരുണ്യത്തിന് അവന്‍ നല്കുന്നതുമാണ്. (മുസ്ലിം)
ഇബ്നുമസ്ഊദ്(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുളി: നരകം നിഷിദ്ധമായവനോ നരകത്തിന് നിഷിദ്ധമായവനോ ആരെന്ന് ഞാന്‍ പറഞ്ഞുതരട്ടെയോ? ജനങ്ങളോട് അടുപ്പവും സൌമ്യശീലവും സഹിഷ്ണുതയും വിട്ടുവീഴ്ചാ മനഃസ്ഥിതിയുമുള്ളവര്ക്കെനല്ലാം അത് നിഷിദ്ധമാണ്. (തിര്മിുദി) (ശാശ്വതമായി അവര്‍ നരകത്തില്‍ താമസിക്കേണ്ടിവരികയില്ല)
അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഗുസ്തിപിടിച്ച് എതിരാളിയെ മറിച്ചിടുന്നവനല്ല. പിന്നെയോ കോപമുണ്ടാകുമ്പോള്‍ ആത്മനിയന്ത്രണം പാലിക്കുന്നവനാണ് ശക്തന്‍. (ബുഖാരി : 8-73-135)
അബൂഹുറൈറ(റ) പറയുന്നു: ഒരാള്‍ എന്നെ ഇവിടുന്ന് ഉപദേശിച്ചാലുമെന്ന് നബി(സ) യോട് പറഞ്ഞു: നബി(സ) അരുളി: നീ കോപിക്കരുത്. അദ്ദേഹം വീണ്ടും ഉപദേശിക്കുവാന്‍ ആവശ്യപ്പെട്ടു. അപ്പോഴെല്ലാം നീ കോപിക്കരുത് എന്നു മാത്രമാണ് നബി(സ) പ്രത്യുത്തരം നല്കി്യത്. (ബുഖാരി. 8. 73. 137)
ആയിശ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു. ഏതൊരു കാര്യത്തിലും ദയ അലങ്കാരമാണ്. അത് നീക്കം ചെയ്യപ്പെട്ടാല്‍ ഏതും വികൃതമാണ്. (മുസ്ലിം)
ജാബിര്‍ (റ) നിവേദനം ചെയ്തിരിക്കുന്നു: റസൂല്‍(സ) പ്രഖ്യാപിച്ചു: ഒരു മുസ്ളീമിന്റെ കൃഷിയില്‍ നിന്ന് കട്ടുപോകുന്നതും തിന്നുനശിപ്പിക്കപ്പെടുന്നതും മറ്റേതെങ്കിലും വിധത്തില്‍ നഷ്ടപ്പെട്ട് പോകുന്നതും അവന് സദഖയായിത്തീരുന്നു. (മുസ്ലിം)
അബൂഹുറൈറ(റ) നിവേദനം: ഒരാള്‍ വന്ന് നബി(സ) യോട് ചോദിച്ചു. പ്രവാചകരേ! എന്നില്‍ നിന്ന് നല്ല പെരുമാറ്റം ലഭിക്കുവാന്‍ ഏറ്റവും അവകാശപ്പെട്ടതാരാണ്? നിന്റെ മാതാവ് എന്ന് നബി(സ) അരുളി. പിന്നെ ആരാണ് ? നിന്റെ മാതാവ്. പിന്നെയാരാണ്? നിന്റെ മാതാവ്. പിന്നെയാരാണ്? നിന്റെ പിതാവ് എന്ന് നബി(സ) പ്രത്യുത്തരം നല്കിന. (ബുഖാരി : 8-73-2)
അസ്മാഅ്(റ) നിവേദനം: നബി(സ)യുടെ കാലത്തു എന്റെ മാതാവ് എന്റെയടുക്കല്‍ വന്നു. അവരന്ന് ബഹുദൈവ വിശ്വാസിനിയായിരുന്നു. എന്നില്‍ നിന്ന് ഔദാര്യം പ്രതീക്ഷിച്ചുകൊണ്ട് എന്റെ ഉമ്മ വന്നിട്ടുണ്ട്. ഉമ്മാക്ക് വല്ലതും നല്കാനന്‍ എനിക്ക് പാടുണ്ടോയെന്ന് ഞാന്‍ നബി(സ)യോട് ചോദിച്ചു നബി(സ) അരുളി: നിന്റെ മാതാവിനോട് ബന്ധം പുലര്ത്തി പ്പോരുക. (ബുഖാരി. 3. 47. 789)
ജരീര്‍ (റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു. വല്ലവനും കാരുണ്യം സ്വയം വിലങ്ങിയാല്‍ സര്വ്വഖനന്മകളും അവനും വിലക്കപ്പെട്ടു. (മുസ്ലിം) (കരുണയില്ലാത്തവന്‍ എന്തുമാത്രം സദ്‌ വൃത്തനാണെങ്കിലും അവന്‍ നല്ലവനായി ഗണിക്കപ്പെടുകയില്ല)
ഇബ്നു അബ്ബാസി(റ)ല്‍ നിന്ന് നിവേദനം: അശജ്ജ് അബ്ദുല്‍ ഖൈസിനോട് ഒരിക്കല്‍ നബി(സ) പറഞ്ഞു. അല്ലാഹുവിനിഷ്ടമുള്ള രണ്ട് സ്വഭാവങ്ങള്‍ നിന്നിലുണ്ട്. 1. സഹിഷ്ണുത 2. സൌമ്യത. (മുസ്ലിം)
ഇബ്നുഅബ്ബാസ്(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു; നമ്മുടെ കുഞ്ഞുങ്ങളോടു കാരുണ്യം കാണിക്കാത്തവനും നമ്മുടെ മഹാന്മാരെ ബഹുമാനിക്കാത്തവനും നമ്മളില്പ്പെ ട്ടവനല്ല. (തിര്മിാദി)
മുഗീറ(റ) നിവേദനം: രണ്ടു കാല്പാ.ദങ്ങളില്‍ അല്ലെങ്കില്‍ കണങ്കാലുകളില്‍ നീരുവന്നു കയറും വരെ നബി(സ) രാത്രി നമസ്കരിക്കാറുണ്ട്. (അങ്ങനെ നമസ്കരിക്കേണ്ടതുണ്ടോ എന്ന്) നബി(സ)യോട് ചോദിക്കപ്പെട്ടു. അപ്പോള്‍ അവിടുന്നു പറഞ്ഞു: ഞാന്‍ അല്ലാഹുവിനോട് നന്ദിയുള്ള ഒരു ദാസനായിരിക്കേണ്ടയോ? (ബുഖാരി : 2-21-230)
അബ്ദുല്ല(റ) നിവേദനം: നബി(സ)യുടെ കൂടെ ഒരു രാത്രി ഞാന്‍ നമസ്കരിച്ചു. നബി(സ) നമസ്കാരം തുടര്ന്ന് ഇടക്ക് ഒരു ചീത്ത വിചാരം എന്റെ മനസ്സിലുദിച്ചു. എന്താണ് നിങ്ങളുദ്ദേശിച്ചത്? എന്നു ചിലര്‍ ചോദിച്ചു. അനസ്(റ) പറഞ്ഞു: ഞാന്‍ നബിയെ ഉപേക്ഷിച്ച് ഇരിക്കാന്‍ വിചാരിച്ചു. (ബുഖാരി : 2-21-236)
സഹ്ല്(റ) പറയുന്നു: നബി(സ)തന്റെ നടുവിരലും ചൂണ്ടാണിവിരലും ചേര്ത്തികക്കൊണ്ട് പറഞ്ഞു. ഞാനും അനാഥയെ സംരക്ഷിക്കുന്നവനും സ്വര്ഗ്ഗേത്തില്‍ ഇതുപോലെയാണ്. (ബുഖാരി : 8-73-34)
അബൂഹുറൈറ(റ) പറയുന്നു: വിധവയുടെയും ദരിദ്രന്റെയും ജീവിതം സുഖകരമാക്കുവാന്‍ വേണ്ടി പ്രവര്ത്തിയക്കുന്നവന്‍ അല്ലാഹുവിന്റെ മാര്ഗ്ഗരത്തില്‍ യുദ്ധം ചെയ്യുന്ന യോദ്ധാവിന് തുല്യമാണ്. (ബുഖാരി. 8. 73. 36)
അബൂഹുറൈറ(റ) : നബി(സ) അരുളി: ധനം (ഐശ്വര്യം) എന്നതു ഭൗതിക വിഭവത്തിന്റെ വർദ്ധനവല്ല. എന്നാൽ ധനം (ഐശ്വര്യം) എന്നതു മനസ്സിന്റെ സംതൃപ്തിയാണ്‌. (ബുഖാരി : 8-76-453)
അബൂഹുറൈറ(റ) നിവേദനം: നബി(സ)അരുളി: നിങ്ങളില്‍ വല്ലവനും തുമ്മി എന്നാല്‍ അവന്‍ അല്ഹംളദുലില്ലാഹി എന്ന് പറയട്ടെ. അപ്പോള്‍ അവന്റെ സ്നേഹിതന്‍ അവന്ന് വേണ്ടി യര്ഹറമുകല്ലാഹു എന്ന് പ്രത്യുത്തരം നല്കമണം. അവന്‍ അപ്രകാരം പറഞ്ഞാല്‍ തുമ്മിയവന്‍ ഇപ്രകാരം ചൊല്ലണം. യഹ്ദീകുമുല്ലാഹു വയുസ്വ് ലീഹ് ബാലകും. (ബുഖാരി. 8. 73. 242)
അനസ്(റ) നിവേദനം: നബി(സ)യുടെ സന്നിധിയില്വെലച്ച് രണ്ട് മനുഷ്യന്മാര്‍ തുമ്മി. അവരില്‍ ഒരാള്ക്ക് വേണ്ടി നബി(സ) അനുഗ്രഹത്തിനുവേണ്ടി പ്രാര്ത്ഥിടച്ചു മറ്റവന് വേണ്ടി പ്രാര്ത്ഥിിച്ചതുമില്ല. അതിനെ സംബന്ധിച്ച് ഉണര്ത്തി യപ്പോള്‍ നബി(സ) അരുളി: ഇവന്‍ അല്ലാഹുവിനെ സ്തുതിച്ചു. ഇവന്‍ അല്ലാഹുവിനെ സ്തുതിച്ചില്ല. (ബുഖാരി. 8. 73. 240)
അലി(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: ഒരു മുസ്ളീം മറ്റൊരു മുസ്ളീമിന് ആറ് (കര്ത്തലവ്യങ്ങള്‍) ലോഭമന്യെ നല്കുദവാന്‍ ബാദ്ധ്യസ്ഥനാണ് - അവന്‍ അവനെ കാണുമ്പോള്‍ സലാം പറയണം. ; അവന്‍ അവനെ ക്ഷണിച്ചാല്‍ അവന്‍ സ്വീകരിക്കണം; അവന്‍ തുമ്മുമ്പോള്‍ അവനു വേണ്ടി പ്രാര്ത്ഥി ക്കണം; അവന്‍ രോഗിയായി കിടക്കുമ്പോള്‍ അവനെ സന്ദര്ശി ക്കണം; അവന്‍ മരിക്കുമ്പോള്‍ അവന്റെ ജനാസയെ പിന്തുടരണം; അവന്‍ തനിക്കുവേണ്ടി ഇഷ്ടപ്പെടുന്നതു അവനുവേണ്ടിയും ഇഷ്ടപ്പെടണം. (തിര്മിനദി)


ആദരിക്കപ്പെടേണ്ട സ്തീത്വം

മാതാപിതാക്കളുടെ സ്നേഹം, ആദരവ്, പരിഗണന മുതലായവയ്ക്ക് സ്ത്രീകളാണ് കൂടുതല്‍ അവകാശപ്പെട്ടതെന്നു ഇസ്ലാം മനുഷ്യനെ പഠിപ്പിക്കുന്നു.

വളരെ പഴക്കമുള്ള സംസ്കാരമായിരുന്നു അമേരിക്കന്സംപസ്കാരം. യൂപ്രട്ടീസ്, ടൈഗ്രിസ്‌ നദികള്ക്ക്മംദ്ധ്യേ സ്ഥിതിചെയ്തിരുന്ന മേസപ്പോട്ടോമിയയുടെ ഉത്തരഭാഗത്താണ് ഈ സംസ്കാരം തഴച്ചു വളര്ന്നരത്‌. ആ കാലത്ത് അവിടെയുണ്ടായിരുന്ന സ്ത്രീകള്‍ പുരുഷന്റെ സ്വകാര്യസ്വത്തായിരുന്നു. സ്വര്ണാുഭരണങ്ങള്‍ പോലെ സ്ത്രീയെ അവര്‍ പണയംവച്ചിരുന്നു. അവിടത്തെ നിയമമനുസരിച്ച് ഒരു അധമര്ണണന്‍ തന്റെ ഭാര്യയെ ഉത്തമര്ണരനു മൂന്നു വര്ഷ‍ത്തേക്ക് അടിമയാക്കി കൊടുക്കണമായിരുന്നു. ബാബിലോണിയന്‍ സംസ്കാരത്തിലും സ്ത്രീകള്‍ സ്വതന്ത്രരായിരുന്നില്ല. ഹമുരാബിയന്‍ നിയമത്തിന്റെ ക്രൂരത, ഒരാള്‍ മറ്റൊരു വ്യക്തിയെ കൊലപ്പെടുത്തിയാല്‍ കൊലക്ക് പകരം അയാളുടെ നിരപരാധിയായ മകളെയാണ് വധിച്ചിരുന്നത്. മനുഷ്യ സമൂഹത്തിനു ഏറ്റവും വലിയ ശാപമായിട്ടാണ് അവിടെ സ്ത്രീകള്‍ കണക്കാക്കപ്പെട്ടിരുന്നത്. പൌരാണിക റോമന്‍ സംസ്കാരത്തില്‍ പിതാവിന് തന്റെ കീഴിലുള്ള സ്ത്രീകളെ, അവര്‍ ഭാര്യമാരോ പുത്രഭാര്യമാരോ ആയിരുന്നാലും അവരെ വധിക്കാനും വില്ക്കാരനും അധികാരമുണ്ടായിരുന്നു. പുരാതന റഷ്യയില്‍ പിതാവിനും ഭര്ത്താ വിനും സ്ത്രീകളെ നിഷ്കരുണം പ്രഹരിക്കാന്‍ അധികാരമുണ്ടായിരുന്നു. ഒരു പിതാവ് തന്റെ പുത്രിയെ വിവാഹം ചെയ്തു കൊടുക്കുമ്പോള്‍ അവളെ ചാട്ടവാറുകൊണ്ട് അടിച്ച ശേഷമാണ് ഭര്ത്താതവിനു ഏല്പ്പിൊച്ചു കൊടുക്കുക. ഭാര്യയെ നിര്ദതയം മര്ദിക്കാമെന്നതിനുള്ള സൂചനയായിരുന്നു ഇത്.
സ്ത്രീ പിശാചിലേക്കുള്ള കവാടമാണ്, അവള്‍ അശുദ്ധയും പുരുഷന്റെ മഹത്വത്തിന് കളങ്കം ചാരത്തുന്നവളുമാണ് എന്നായിരുന്നു ക്രൈസ്തവ വിശ്വാസം. സ്വര്ഗ്ത്തില്‍ നിന്നും വിലക്കപ്പെട്ടകനി ഭക്ഷിക്കുവാന്‍ ആദമിനെ പ്രേരിപ്പിച്ചത് അവളാണെന്നു ബൈബിളില്‍ പറയുന്നു. അതിനാല്‍ അനുഗ്രഹങ്ങളെ മുഴുവന്‍ നശിപ്പിച്ചത് അവളാണെന്നും അവര്‍ വിശ്വസിച്ചിരുന്നു. കര്ഷ കരുടെയും തൊഴിലാളികളുടെയും ഭാര്യമാരെ വിവാഹത്തിന് ശേഷം ഇരുപത്തിനാല്‍ മണിക്കൂര്‍ നേരത്തേക്ക് പുരോഹിതനോ ഭൂവുടമക്കോ നല്ക‍ണമായിരുന്നു. ഏതന്സിതല്‍ സ്ത്രീകളുടെ നില വളരെ ശോചനീയമായിരുന്നു. പ്രസവിക്കാനുള്ള വെറും അടിമകള്‍ എന്നതില്‍ കവിഞ്ഞു യാതൊരു പരിഗണനയും അവര്ക്ക്ക ലഭിച്ചിരുന്നില്ല. പൌരാവകാശങ്ങള്‍ മുഴുവന്‍ നിഷേധിക്കപ്പെട്ട സ്ത്രീ കമ്പോളത്തിലെ വില്പ്പ നചരക്കായിരുന്നു. മനു എഴുതിയുണ്ടാക്കിയ മൃഗീയ നിയമസംഹിതയായ മനുസ്മ്രിതിയില്‍ സ്ത്രീക്ക് യാതൊരു പരിഗണനയും നല്കിമയിരുന്നില്ല. മഹാഭാരത കാലത്ത് സ്ത്രീയെക്കുരിച്ചുണ്ടായിരുന്ന ധാരണകളും

മരണം, മരണാനന്തരം

ഒരാള്‍ മരിക്കുമ്പോള്‍ അയാളുടെ കണ്ണുകള്‍ അടയ്‌ക്കാനും കലിമത്തുതൗഹീദിന്റെ വചനമായ ¸لا إله إلا الله ചൊല്ലിക്കൊടുക്കാനും ശ്രദ്ധിക്കണം. ഔറത്തുകള്‍ മറയ്‌ക്കുകയും മുഖത്ത്‌ തുണികൊണ്ട്‌ മൂടുകയും വേണം. കൂടുതല്‍ സമയം വൈകാതെ മറവു ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കണം. മരണപ്പെട്ടയാളുടെ ഏറ്റവും അടുത്ത ബന്ധുവിനു വേണ്ടിയല്ലാതെ കാത്തിരിക്കുന്നത്‌ ഉചിതമല്ല. മരണവിവരം അടുത്ത ബന്ധുമിത്രാദികളെ അറിയിക്കണം. ശബ്‌ദകോലാഹലങ്ങളോ തേങ്ങിക്കരച്ചിലുകളോ ഉയരാത്ത വിധം കണ്ണീരൊലിപ്പിക്കുന്നതില്‍ തെറ്റില്ല. ദു:ഖം അനിയന്ത്രിതമായി മാറിലും മുഖത്തും അടിക്കുന്നതും വാവിട്ടു കരയുന്നതും വസ്‌ത്രങ്ങള്‍ വലിച്ചുകീറുന്നതും തലമുടി പറിക്കുന്നതും മതം നിരോധിച്ച കാര്യങ്ങളാണ്‌.

മരണപ്പെട്ടയാളുടെ വീട്ടുകാര്ക്ക്ം‌ ആവശ്യമായ ഭക്ഷണവും മറ്റും അയല്വാുസികളോ ബന്ധുമിത്രാദികളോ തയ്യാറാക്കിക്കൊടുക്കുന്നത്‌ പുണ്യകര്മമമാണ്‌. മരണപ്പെട്ടയാളുടെ വീട്ടില്‍ അവിടെയുള്ള വീട്ടുകാര്‍ ജനങ്ങള്ക്കൊല്ലാവര്ക്കും ഭക്ഷണങ്ങള്‍ ഒരുക്കി അതിലേക്ക്‌ ക്ഷണിക്കുന്നതും അവര്‍ അതിന്നായി ഒരുമിച്ചു കൂടുന്നതും മതപരമായി വെറുക്കപ്പെടുന്ന കാര്യമാണ്‌. മരണം സംഭവിച്ചതു മൂലം അവിടെ അനാഥക്കുട്ടികളുണ്ടെങ്കില്‍ അവരുടെ സ്വത്ത്‌ അന്യായമായി ഭക്ഷിക്കാന്‍ ഇടവരരുത്‌.

മരണപ്പെട്ടയാളുടെ സ്വത്തില്‍ നിന്ന്‌ മരണാനന്തര കര്മ്ങ്ങളുടെ ചെലവിനും അയാള്ക്കു ണ്ടായിരുന്ന കടബാധ്യതകള്‍ വീട്ടുന്നതിനും ആവശ്യമായതൊഴിച്ചു ബാക്കിവരുന്നതാണ്‌ അനന്തരാവകാശികള്‍ ഓഹരിവെച്ചെടുക്കേണ്ടത്‌. മരണപ്പെടുന്നതിനു മുമ്പായി ഓരോരുത്തരും ചെയ്‌തുവെക്കേണ്ടതായ നല്ല വസിയ്യത്തും കടംവീട്ടലും പൊരുത്തപ്പെടീക്കലും നിര്വമഹിക്കണം. ജീവിച്ചിരിക്കുമ്പോള്‍ തന്നെ അയാള്ക്ക് ‌ അയാളുടെ കടങ്ങള്‍ വീട്ടാനും ഇടപാടുകള്‍ തീര്ത്ത് ‌ മാപ്പ്‌ പറയാനും സാധിക്കുമല്ലോ. മരണപ്പെട്ടയാളെ കുളിപ്പിക്കുക, തുണിയില്‍ പൊതിയുക, നമസ്‌കരിക്കുക, മറവു ചെയ്യുക എന്നീ നാലു കാര്യങ്ങള്‍ ജീവിച്ചിരിക്കുന്നവരുടെ മേല്‍ സാമൂഹ്യബാധ്യതയാണ്‌. ഇത്‌ ഒരു നാട്ടിലുള്ള ആരും നിര്വ്ഹിച്ചില്ലെങ്കില്‍ എല്ലാവരും ശിക്ഷാര്ഹിരാകും. മരണം സംഭവിച്ചാലും മരണവിവരമറിഞ്ഞാലും

إنا لله وإنا إليه راجعون എന്ന്‌ പറയുകയും പ്രസ്‌തുത വചനത്തിന്റെ അര്ഥംച ഉള്ക്കൊنണ്ടവരാവുകയും വേണം. തീര്ച്ചംയായും ഞങ്ങള്‍ അല്ലാഹുവിനുള്ളവരും അവനിലേക്ക്‌ മടങ്ങേണ്ടവരുമാണ്‌ എന്നതാണതിന്റെ പൊരുള്‍.

യുദ്ധത്തില്‍ രക്തസാക്ഷിത്വം വരിക്കുന്നയാളെ കുളിപ്പിക്കുകയോ അയാള്‍ ധരിച്ചിരുന്നതല്ലാത്ത മറ്റു തുണികളില്‍ പൊതിയുകയോ മയ്യിത്ത്‌ നമസ്‌കരിക്കുകയോ വേണ്ടതില്ല. അയാള്‍ ധരിച്ചിരിക്കുന്ന വസ്‌ത്രത്തോടെ മറവു ചെയ്‌താല്‍ മാത്രം മതി. പൂര്ണസ ശിശുവാകുന്നതിന്‌ മുമ്പ്‌ ഗര്ഭാതശയത്തില്‍ വെച്ച്‌ മരണപ്പെട്ട കുട്ടിയെയും മറവു ചെയ്‌താല്‍ മതി. എന്നാല്‍ പൂര്ണര ശിശുവായിട്ടാണ്‌ മരണപ്പെടുന്നതെങ്കില്‍ കുളിപ്പിച്ച്‌ തുണിയില്‍ പൊതിഞ്ഞ്‌ നമസ്‌കരിക്കാതെ മറവുചെയ്യാം. പൂര്ണു ശിശുവായി ജനിക്കുകയും ശബ്‌ദമുയര്ത്തിച കരയുകയും ചെയ്‌ത ശേഷം മരണപ്പെടുന്ന കുട്ടിയെ സാധാരണ മയ്യിത്തുകള്ക്ക് ‌ ചെയ്യേണ്ട കര്മകങ്ങളെല്ലാം ചെയ്‌ത്‌ മറവുചെയ്യണം.

മയ്യിത്തിനെ ചുംബിക്കുന്നതിന്‌ കുറ്റമില്ല. നബി(സ) ഉസ്‌മാനുബ്‌നു മള്‌ഊനിന്റെ മയ്യിത്തും അബൂബക്കര്‍(റ) നബി(സ)യുടെ മയ്യിത്തും ചുംബിച്ചതായി ഹദീസുകളിലുണ്ട്‌. ഹജ്ജിനോ ഉംറക്കോ ഇഹ്‌റാമില്‍ പ്രവേശിച്ച ശേഷം മരണപ്പെടുന്നയാളെ കുളിപ്പിച്ച്‌ അയാള്‍ ധരിച്ചിട്ടുള്ള ഇഹ്‌റാമിന്റെ വസ്‌ത്രത്തില്‍ പൊതിഞ്ഞ്‌ നമസ്‌കരിച്ച ശേഷം മറവുചെയ്‌താല്‍ മതി. അദ്ദേഹം ധരിച്ചിരുന്ന വസ്‌ത്രം തലഭാഗവും കാലുകളും മൂടത്തക്ക വിധമില്ലെങ്കില്‍ തലഭാഗം പൊതിഞ്ഞ്‌ കാലിന്റെ ഭാഗത്ത്‌ മറയ്‌ക്കാന്‍ പുല്ലോ മറ്റോ ഉപയോഗിക്കാം.

ധാരാളം മയ്യിത്തുകള്‍ ഉണ്ടെങ്കില്‍ അവയെ അണിനിരത്തി ഒരു നമസ്‌കാരം മാത്രം നിര്വൂഹിച്ചാല്‍ മതിയാകും. മയ്യിത്തിനെ കാണാന്‍ പാടുള്ളവരും പാടില്ലാത്തവരും ആരാണെന്നതില്‍ വ്യത്യസ്‌ത അഭിപ്രായങ്ങള്‍ പണ്ഡിതന്മാര്ക്കി ടയിലുണ്ട്‌. ജീവിച്ചിരിക്കുമ്പോള്‍ ബന്ധപ്പെടാന്‍ സൂക്ഷിച്ചിരുന്ന നിയമങ്ങള്‍ തന്നെ മരണപ്പെട്ടാലും നിലനില്‌ക്കുമെന്നതാണ്‌ ഒരു വീക്ഷണം. എന്നാല്‍ മരണപ്പെട്ട ജഡവുമായി ജീവിച്ചിരിക്കുമ്പോഴുള്ള ഇടപഴക്കനിയമങ്ങള്‍ വേണ്ടതില്ലെന്നതാണ്‌ മറ്റൊരു വീക്ഷണം. പ്രത്യക്ഷത്തില്‍ സൂചിപ്പിക്കപ്പെട്ട രണ്ടു വീക്ഷണവും ശരിയാണെന്ന്‌ അംഗീകരിച്ച്‌ മധ്യമമായൊരു നിലപാട്‌ കൈക്കൊള്ളാവുന്നതാണ്‌.




















2010, സെപ്റ്റംബർ 7, ചൊവ്വാഴ്ച

രണ്ടു പെരുന്നാളുകള്‍

ഇസ്ലാം പ്രകൃതിമതമാണ്‌. വിനോദിക്കുകയും സന്തോഷിക്കുകയും ചെയ്യുക എന്നത് മനുഷ്യപ്രകൃതിയാണ്. അതിനാല്‍ മുസ്ലിംകള്‍ക്ക് വിനോദിക്കുവാന്‍ വേണ്ടി മതപരമായിത്തന്നെ ഇസ്ലാം രണ്ടു ദിവസങ്ങള്‍ അനുവദിച്ചിരിക്കുന്നു. അവയാണ് ചെറിയ പെരുന്നാളും ബലിപ്പെരുന്നാളും . മുഹമ്മദ്‌ നബി (സ) മദീനയില്‍ വന്നപ്പോള്‍ മദീനക്കാരുടെ ഇടയില്‍ രണ്ടു ആഘോഷങ്ങള്‍ ഉണ്ടായിരുന്നു. അധാര്‍മികതയിലും ബഹുദൈവാരാധനയിലും അധിഷ്ടിതമായിരുന്നു പ്രസ്തുത ആഘോഷ ദിവസങ്ങള്‍. ലക്‌ഷ്യം നന്നായാല്‍ മാത്രം പോരാ, മാര്‍ഗവും നന്നായിരിക്കണമെന്നതാണ് ഇസ്ലാമിന്റെ മൌലിക സിദ്ധാന്തം. അതിനാല്‍ ആ രണ്ടു ആഘോഷങ്ങളില്‍ മുസ്ലിംകള്‍ പങ്കെടുക്കുന്നതിനെ നബി (സ) വിലക്കി. ജൂതന്മാര്‍ ഇത് ഇസ്ലാമിനെ വിമര്‍ശിക്കുവാന്‍ ഒരു മാര്‍ഗമായി ദര്‍ശിക്കുകയും ഇസ്ലാം മനുഷ്യന്‍റെ വികാരവിചാരങ്ങള്‍ ദര്‍ശിക്കുവാന്‍ സാധിക്കാത്ത മതമാണെന്ന് ആക്ഷേപിക്കുകയും ചെയ്തു. അപ്പോള്‍ നബി (സ) പറഞ്ഞു : "അല്ലാഹു അവ രണ്ടിന്നും പകരം നിങ്ങള്‍ക്കു മറ്റു രണ്ടു ആഘോഷദിനങ്ങള്‍ പകരമാക്കിയിരിക്കുന്നു. അത് ബലിപ്പെരുന്നാളും ചെറിയ പെരുന്നാളുമാണ്". ദൈവത്തെ മറന്നുകൊണ്ട് വിനോദിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന സമ്പ്രദായത്തെ ഇസ്ലാം അംഗീകരിക്കുന്നില്ല. അതിനാല്‍ ഈ ആഘോഷ ദിനങ്ങളില്‍ ചില അനുഷ്ടാനങ്ങള്‍ ഇസ്ലാം നിശ്ചയിച്ചിരിക്കുന്നു.

തക്ബീര്‍ ചൊല്ലല്‍
പെരുന്നാള്‍ ദിവസങ്ങളില്‍ അല്ലാഹുവിനെ മറന്നു വിനോദങ്ങളില്‍ മനുഷ്യന്‍ പ്രവേശിക്കാതിരിക്കാന്‍ ദൈവത്തെ മഹത്വപ്പെടുത്തുന്ന മുദ്രാവാക്യം ചൊല്ലുവാന്‍ ഇസ്ലാം നിര്‍ദേശിക്കുന്നു. ചെറിയ പെരുന്നാളില്‍ ശവ്വാല്‍ മാസപ്പിറവിയോട് കൂടി തക്ബീര്‍ ചൊല്ലി തുടങ്ങുക. പെരുന്നാള്‍ നമസ്കാരം നിര്‍വഹിച്ചു കഴിഞ്ഞാല്‍ അവസാനിപ്പിക്കുകയും ചെയ്യുക. ബാലിപ്പെരുന്നാളില്‍ അറഫാദിനത്തിന്റെ (ദുല്‍ഹജ്ജ് 9) പ്രഭാതം മുതല്‍ ദുല്‍ഹജ്ജ് 13ന്‍റെ (അയ്യാമുത്തശ്രീകിന്റെ അവസാന ദിനം) അസര്‍ നമസ്കാരം വരെ ചൊല്ലണം.
കുളിക്കല്‍ പെരുന്നാള്‍ ദിവസം വിശ്വാസികള്‍ പ്രത്യേകം കുളിച്ചു ശുദ്ധിയാവണം. ഇബ്നു ഉമര്‍ (റ) പോലെയുള്ള പ്രവാചകന്‍റെ പ്രഗല്‍ഭരായ അനുചരന്മാര്‍ പെരുന്നാള്‍ ദിവസം മൈതാനത്തേക്ക്‌ പുറപ്പെടുന്നതിന്റെ മുമ്പ് കുളിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ടായിരുന്നു. [മുവത്വ, മുസ്വന്നഫ്]

പുതുവസ്ത്രം ധരിക്കല്‍
സാമ്പത്തികമായി കഴിവുള്ളവര്‍ പെരുന്നാളുകളില്‍ പുതിയ വസ്ത്രം വാങ്ങി ധരിക്കല്‍ സുന്നത്താണ്. ബുഖാരിയില്‍ 'രണ്ടു പെരുന്നാളില്‍ അലങ്കാര വസ്ത്രം ധരിക്കല്‍' എന്നൊരു അദ്ധ്യായം തന്നെ നമുക്ക് കാണാം. തുടര്‍ന്ന് പെരുന്നാളുകള്‍ക്ക് വേണ്ടി നബി (സ)യും സഹാബികളും ഭംഗിയുള്ള വസ്ത്രങ്ങള്‍ വിലക്ക് വാങ്ങിയിരുന്നു എന്നുള്ള ഹദീസ് അദ്ദേഹം ഉദ്ധരിക്കുന്നു. വെള്ള വസ്ത്രം ധരിക്കാന്‍ ഇസ്ലാം പൊതുവായി പ്രേരിപ്പിക്കുന്നുണ്ടെങ്കിലും പെരുന്നാള്‍ ദിവസങ്ങളില്‍ വരയും മറ്റുമുള്ള അലങ്കാര വസ്ത്രമാണ് നബി (സ) ധരിക്കാറുണ്ടായിരുന്നത്‌ (സാദുല്‍ മആദ് 1 :441).

പുതുവസ്ത്രം ധരിക്കുമ്പോള്‍ ഇപ്രകാരം പ്രാര്‍ഥിക്കുക : "അല്ലാഹുവേ, നിനക്ക് സര്‍വ സ്തുതിയും, നീയാണ് യഥാര്‍ത്ഥത്തില്‍ എന്നെ ഈ വസ്ത്രം ധരിപ്പിച്ചത്. ഇതില്‍ നിന്നുള്ള എല്ലാ നന്മയും നിന്നോട് ഞാന്‍ ചോദിക്കുന്നു. എല്ലാതരം തിന്മയില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുകയും ചെയ്യുന്നു." [നസാഈ]

ഭക്ഷണം കഴിക്കല്‍
ചെറിയ പെരുന്നാള്‍ ദിവസം എന്തെങ്കിലും ഭക്ഷണം കഴിച്ച ശേഷമായിരിക്കണം സ്ത്രീകളും കുട്ടികളും പുരുഷന്മാരും ഈട് ഗാഹിലേക്ക് പുറപ്പെടെണ്ടത്.

ബുറൈദ (റ) നിവേദനം : നബി (സ) ചെറിയ പെരുന്നാള്‍ ദിവസം എന്തെങ്കിലും ഭക്ഷണം കഴിക്കാതെ (നമസ്കാരത്തിന്) പുറപ്പെടാറില്ല. എന്നാല്‍ ബലിപ്പെരുന്നാളില്‍ നമസ്കാര ശേഷമാണ് ഭക്ഷിക്കാറുള്ളത് [അഹമദ്].

ഈദ് ഗാഹ്
പെരുന്നാള്‍ ദിവസം പ്രവാചകന്റെ ജീവിതത്തില്‍ ഒരു പ്രാവശ്യം പോലും പള്ളിയില്‍ വെച്ച് നിര്‍വഹിച്ചിട്ടില്ല. ഒരു പെരുന്നാളിന് മഴ കാരണം പള്ളിയില്‍ വച്ച് നമസ്കരിച്ചുവെന്ന് ഒരു ഹദീസില്‍ പ്രസ്താവിക്കുന്നുണ്ട്. എന്നാല്‍ ആ ഹദീസ് ദുര്‍ബലമായതാണ്. മൈതാനത്തായിരുന്നു നബി (സ) പെരുന്നാള്‍ നമസ്കാരം നിര്‍വഹിച്ചിരുന്നത്. അശുദ്ധിയുള്ള സ്ത്രീകളെ വരെ പ്രാര്‍ത്ഥനയില്‍ പങ്കെടുപ്പിക്കണമെന്നതാണ് ഇസ്ലാമിന്റെ നിയമം. അവര്‍ വീടുകളില്‍ ഇരിക്കുന്നതിനെ ഇസ്ലാം അനുവദിക്കുന്നില്ല.

ഉമ്മു അതിയ്യ (റ) പറയുന്നു : "ഞങ്ങളോട് പെരുന്നാള്‍ ദിവസം പുറത്തിറങ്ങാനും ആര്‍ത്തവകാരികളെയും കന്യകമാരെയും സ്വകാര്യമുറികളില്‍ നിന്നും പുറത്തിറക്കാനും നബി (സ) കല്‍പ്പിച്ചു. അശുദ്ധിയുള്ളവര്‍ ജനങ്ങളുടെ പിന്നില്‍ നിന്ന് പുരുഷന്മാരുടെ കൂടെ തക്ബീര്‍ ചൊല്ലുകയും പ്രാര്‍ഥിക്കുകയും ആ ദിവസത്തിന്‍റെ പുണ്യത്തെയും പരിശുദ്ധിയേയും കാംക്ഷിക്കുകയും ചെയ്യും." [ബുഖാരി, മുസ്ലിം]

നടന്നു കൊണ്ട് പുറപ്പെടല്‍
നടന്നുകൊണ്ട് സംഘങ്ങളായി തക്ബീര്‍ ചൊല്ലിക്കൊണ്ട് ഈദ്‌ ഗാഹുകളിലേക്ക് പോവുക എന്നതാണ് ശരിയായ രീതി. അലി (റ) പറയുന്നു : "പെരുന്നാള്‍ മൈതാനത്തേക്ക്‌ നടന്നുകൊണ്ട് പുറപ്പെടല്‍ സുന്നത്താണ്." [തുര്‍മുദി]

ഭിന്ന വഴികള്‍
ജാബി (റ) പറയുന്നു : "നബി (സ) പെരുന്നാള്‍ ദിവസം പോക്കുവരവില്‍ വഴി മാറുക പതിവായിരുന്നു". [ബുഖാരി]

"നബി (സ) പെരുന്നാള്‍ ആഘോഷ ത്തിനു പുറപ്പെട്ടാല്‍ പുറപ്പെട്ട വഴിയല്ലാത വഴിയിലൂടെ മടങ്ങുക പതിവായിരുന്നു." [മുസ്ലിം]

നമസ്കാര രൂപം
മൈതാനത് എത്തിയാലും തക്ബീര്‍ ചൊല്ലിക്കൊണ്ടിരിക്കുക. സുന്നത് നമസ്കാരങ്ങള്‍ യാതൊന്നും തന്നെ നമസ്കരിക്കരുത്.

ഇബ്നു അബ്ബാസ് (റ) പറയുന്നു : നബി (സ) പെരുന്നാള്‍ ദിവസം രണ്ടു റകഅത്ത് (പെരുന്നാള്‍ നമസ്കാരം) നിര്‍വഹിച്ചു. അതിനു മുമ്പും ശേഷവും അദ്ദേഹം നമസ്കരിച്ചിട്ടില്ല." [ബുഖാരി,മുസ്ലിം]

ഇബ്നു അബ്ബാസ് (റ) പറയുന്നു : നബി (സ) ബാങ്കും ഇക്കാമതും ഇല്ലാതെയാണ് പെരുന്നാള്‍ നമസ്കാരം നിര്‍വഹിക്കാറുള്ളത് ." [ബുഖാരി]

ആയിശ (റ) പറയുന്നു : നബി (സ) ബലിപ്പെരുന്നാളിലും ചെറിയ പെരുന്നാളിലും അഞ്ചും ഏഴും തക്ബീറുകള്‍ ചൊല്ലാറുണ്ട്. റുകൂഇന്‍റെതിനു പുറമേ." [ഇബ്നു മാജ]

നബി (സ) പറഞ്ഞു : "ചെറിയ പെരുന്നാളില്‍ ആദ്യത്തെ റകഅത്തില്‍ ഏഴും അവസാന റകഅത്തില്‍ അഞ്ചും തക്ബീറുകളുണ്ട്. രണ്ടിലെയും തക്ബീറിനു ശേഷമാണ് ഖുര്‍ആന്‍ പാരായണം." [അബൂ ദാവൂദ്] ഈ തക്ബീറിന്റെ ഇടയില്‍ ഒന്നും ചൊല്ലരുത്. ഒരു ആയതു ഓതുന്ന സമയം വരെ റസൂല്‍ (സ) മൌനം പാലിക്കുക മാത്രമാണ് ചെയ്തിരുന്നത്.

പെരുന്നാള്‍ ഖുത്ബ
നമസ്കാരം നിര്‍വഹിച്ചു കഴിഞ്ഞാല്‍ റസൂല്‍ (സ) എഴുനേറ്റു നിന്ന് ഒരു പ്രസംഗം നിര്‍വഹിക്കും. ജനങ്ങള്‍ അവരുടെ വരിയില്‍ നിന്നും തെറ്റുക പോലും ചെയ്യാറില്ല.

അനസ് (റ) പറയുന്നു : "നബി (സ) പെരുന്നാള്‍ ദിവസങ്ങളില്‍ നമസ്കാര ശേഷം വാഹനപ്പുറത്ത് ഇരുന്ന്‍ പ്രസംഗിക്കാറുണ്ട്." [അബ്ദു റസാക്ക്]

ഇബ്നു തയ്യിമ (റ) എഴുതുന്നു : "പെരുന്നാള്‍ ഖുത്ബയില്‍ ജുമുഅ ഖുത്ബയേക്കാള്‍ വര്‍ധിപ്പിച്ചുകൊണ്ട് ഖുത്ബയുടെ ഇടയില്‍ തക്ബീറുകള്‍ ചൊല്ലല്‍ മതത്തില്‍ അടിസ്ഥാനമുള്ളതാണ്".[മജ്മൂഅ'
ഫതാവാ 24 -213 ]

ദാനധര്‍മ്മം
പെരുന്നാള്‍ ഖുത്ബാക്ക് ശേഷം നബി (സ) ഒരു പിരിവുനടത്തുക പതിവാണ്.

ഇബ്നു അബ്ബാസ് (റ) പറയുന്നു : "പെരുന്നാള്‍ ഖുത്ബക്ക് ശേഷം നബി (സ) ദാനം ചെയ്യാന്‍ നിര്‍ദേശിക്കുകയും അവ ബിലാല്‍ (റ) ശേഖരിക്കുകയും ചെയ്യും. ശേഷം അവ മുസ്ലിംകളില്‍പ്പെട്ട ദരിദ്രര്‍ക്ക് വിതരണം ചെയ്യും". [അബൂ ദാവൂദ്]

വിനോദം
പെരുന്നാള്‍ ദിവസം കളിയും പാട്ടും സംഘടിപ്പി ക്കുവാന്‍ ഇസ്ലാം നിര്‍ദേശിക്കുന്നു.

ആയിശ (റ) നിവേദനം : "ഒരു ദിവസം നബി (സ) എന്‍റെ മുറിയുടെ വാതില്‍ക്കല്‍ നില്‍ക്കുന്നത് ഞാന്‍ കണ്ടു. അബ്സീനിയക്കാര്‍ അന്നേരം പള്ളിയില്‍ ആയുധ അഭ്യാസ പ്രകടനം നടത്തുകയായിരുന്നു. നബി (സ) തട്ടം കൊണ്ട് എന്നെ കാണാതെ മറച്ചു. ഞാന്‍ അവരുടെ കളി നോക്കിക്കൊണ്ടിരുന്നു." ഇതൊരു പെരുന്നാള്‍ ദിവസമായിരുന്നു. [ബുഖാരി]

ആയിശ (റ) പറയുന്നു : രണ്ടു പെണ്‍കുട്ടികള്‍ ബുആസ് യുദ്ധത്തിന്റെ പാട്ടുകള്‍ എന്‍റെ അടുക്കല്‍ പാടിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ അബൂബക്കര്‍ (റ) കടന്നു വന്നു എന്നോട് ദേഷ്യപ്പെട്ടു. അപ്പോള്‍ അവിടെയുണ്ടായിരുന്ന നബി (സ) അദ്ധേഹത്തോട് പറഞ്ഞു : "അവരെ വിട്ടേക്കുക. നിശ്ചയം എല്ലാ സമുദായങ്ങള്‍ക്കും ആഘോഷ ദിനമുണ്ട്. ഇത് നമ്മുടെ ആഘോഷദിനമാണ്" [ബുഖാരി]