ഏകനായ സാക്ഷാല്‍ ദൈവം മാത്രമാണ്‌ ആരാധനക്കര്‍ഹന്‍ എന്നും അവനു മാത്രമേ മനുഷ്യര്‍ തങ്ങളുടെ ആരാധനകളും പ്രാര്‍ഥനകളും കീഴ്‌വണക്കങ്ങളും അര്‍പ്പിക്കാന്‍ പാടുള്ളൂ എന്നുമുള്ള തൗഹീദ്‌ തത്വത്തില്‍ ഊന്നിനിന്ന്‌ ഖുര്‍ആനും സുന്നത്തും പ്രചരിപ്പിച്ചുകൊണ്ട്‌ കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ മതനവോത്ഥാനവും അതിലൂടെ എല്ലാ തരത്തിലുമുള്ള സാമൂഹ്യ-ധാര്‍മിക- സാംസ്‌കാരിക നവോത്ഥാനവും വളര്‍ത്തിയെടുക്കുകയെന്ന സമഗ്രമായ ദൗത്യമാണ്‌ ഇസ്ലാഹി പ്രസ്ഥാനം ഏറ്റെടുത്ത്‌ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്‌

ജിന്ന്‍ പിശാച്

തുടക്കം.. ചെകുത്താന്മാചര്‍ തിരിച്ചുവരുന്നു!



ചെകുത്താന്മാ.ര്‍ തിരിച്ചുവരുന്നു...!


"നമ്മുടെ നാടാകെ പിശാചുക്കളുടെ പിടിയിലായിരുന്ന കാലം! പിശാചുക്കളെ സ്നേഹിചും പൂജിച്ചും പേടിചും ജീവിച്ചുപോന്ന സമൂഹം! ഒടിയന്‍, ഗുളികന്‍, തേര്, ചേക്കുട്ടി, പോക്കുട്ടി, കരിങ്കുട്ടി, കുഞ്ഞിരായിന്‍ പാപ്പ, പൊട്ടി, അതിര്പുല്ല്, പേന, യക്ഷി, ബ്രഹ്മരക്ഷസ്സ്, രക്തര്ക്ഷസ്സ്, കുട്ടിച്ചാത്തന്‍, കുരിപ്പ് (വസൂരി), ചെകുത്താന്ത്ട്ട് (കോളറ), ചൈത്താന്‍... അങ്ങിനെ ഇനിയും എത്രയെത്ര? നീണ്ടുപോകുന്നു ആ പട്ടിക.


നൂല്, ചരട്, ഏലസ്സ്, ഐക്കല്ല്, മന്ത്രം, മാരണം, പിഞ്ഞാണമെഴുത്ത്, ഉഴിച്ചില്‍, ഹോമം, എഴുതിക്കുഴിച്ചിടല്‍, കെട്ടിത്തൂക്കല്‍, ഒട്ടിച്ചുവെക്കല്‍, വെള്ളത്തിലൊഴുക്കല്‍, സിഹ്റ്, എതിര്‍ സിഹ്റ്...അങ്ങിനെ ഇനിയും എത്രയോ നീണ്ടുപോകുന്നു ചികിത്സകള്‍!


രോഗമുണ്ടാക്കാനും ചികിത്സക്കും അത്തരം ക്ഷുദ്രമാര്ഗ്ഗ്ങ്ങള്‍ ഉപയോഗിചിരുന്ന കാലം. കൂരിരുള്‍ മുറ്റിയതും ഭീതിതവുമായ മനസ്സുകള്‍. ക്ഷുദ്രങ്ങളും രക്ഷകളും തകിടുകളും പേറി ക്ഷീണിച്ച ശരീരങ്ങള്‍!


ആകറുത്ത മനസ്സുകളിലേക്ക് പ്രകാശത്തിന്റെ ഒരു ചീള്‍ കടത്തിവിടുന്നതിനുവേണ്ടി ഇസ്‌ലാഹീപ്രസ്ഥാനം മാത്രം ഒട്ടേറെ ത്യാഗങ്ങള്‍ സഹിച്ചു. ഇപ്പൊഴുമത് തുടരുന്നു. ആ ത്യാഗത്തിന്റെ കഥയാണിത്. നിരവധി പ്രതലങ്ങളുള്ള മൂര്ച്ച യേറിയ വാളാണു ഇസ്‌ലാഹി പ്രസ്ഥാനം. അത് സമൂഹത്തിലെ അന്ധവിശ്വാസങ്ങള്ക്കും അനാചാരങ്ങള്ക്കു മെതിരെ ശക്തിയായി ആഞ്ഞടിച്ചു. അത് മാറ്റങ്ങളുടെ മാറ്റൊലിയായി. പിന്നെ കൊടുങ്കാറ്റായി വീശിയിടിച്ചു. അന്തവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കോട്ടകൊത്തളങ്ങള്‍ ആ കൊടുങ്കാറ്റില്‍ വിറച്ചു. അവസാനം കടപുഴകി വീണു."


1997-ല്‍ 'യുവത' പ്രസിദ്ധീകരിച്ച 'ചെകുത്താന്റെ കാല്പ്പാ ടുകള്‍' എന്ന പുസ്തകത്തിന്‍ ഗ്രന്ഥക കര്ത്താാവായ അബ്ദുറ്ഹ്മാന്‍ ഇരിവേറ്റി എഴുതിയ ആമുഖമാണിത്. "അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും മുസ്‌ലിം സമൂഹത്തെ കരകയറ്റാന്‍ ഇസ്‌ലാഹി പ്രസ്ഥാനം പെട്ടപാട് പുതിയ തലമുറക്ക് കേട്ടറിവ് മാത്രമുള്ള കഥയായിരിക്കുന്നു. ഇതൊക്കെ ഇവിടെ നടന്നുവോ എന്ന് വീണ്ടും ചോദിക്കുവാന്‍ നിര്ബിന്ധിച്ചേക്കും. കാലവും കോലവും അത്രയ്ക്കുമാറിയിരിക്കുന്നു." എന്നാണു പ്രസാധകക്കുറിപ്പില്‍ പറയുന്നത്.


"ആ പോരാട്ടം ധീരോദാത്തമായിരുന്നു. വിശ്വാസസംസ്കരണ രംഗത്ത് ഖുര്ആ നിന്റെയും സുന്നത്തിന്റെയും കരുത്തുമായി ഒറ്റയ്ക്കും കൂട്ടായും നടന്ന നവോത്ഥാന സംരംഭങ്ങളില്‍ പ്രഥമ ദൌത്യമായിരിന്നു ഇത്. 'അല്ലാഹുവെ, നീ തന്നതു തടയാനും നീ തടഞ്ഞത് തരാനും ആരുമില്ല' എന്ന മന്ത്രം കേവലം അധരവ്യായാമത്തില്‍ നിന്ന്‌ മനസ്സില്‍ തൊട്ട പ്രാര്ഥംനയായി മുസ്‌ലിം സമുദായം ഏറ്റുവാങ്ങുന്നതു വരെ ആ ദൌത്യം തുടര്ന്നു .


ജിന്നിനെയും പിശാചിനെയും മാരണത്തെയുമൊക്കെ ഭയപ്പെട്ട് വികല വിശ്വാസത്തിന്നടിമകളായി കഴിഞ്ഞിരുന്ന സമുദായത്തിന്റെ കാതില്‍ ചിന്തയുടെയും പരിവര്ത്തതനത്തിന്റെയും പ്രേരണയുയര്ത്തിദ ഗ്രാമാന്തരങ്ങളില്‍ എതിര്പ്പു കളെ അതിജയിച്ച് ആ ശബ്ദം ഉയര്ന്നു .


സഹോദരങ്ങളേ;


'ശൈത്വാന്‍'! ഖുര്ആ്നിലുണ്ട്‌! ശൈത്വാന്റെ ഉപദ്രവത്തെ കുറിച്ച് അല്ലഹുവില്‍ അഭയം തേടുവാന്‍ ഖുര്ആ്ന്‍ കല്പ്പി ക്കുന്നുമുന്ണ്ട്. ഏതാണാശൈത്വാന്‍?


മനുഷ്യനെ വഴിപിഴപ്പിക്കുന്ന പിശാചു തന്നെ! ദൈവത്താല്‍ ശപിക്കപ്പെട്ടതും എറിഞ്ഞകറ്റപ്പെട്ടതും മനുഷ്യന്റെ പ്രത്യക്ഷ വൈരിയായി മാറിയതുമായ സാക്ഷാല്‍ പിശാച്‌!


മനുഷ്യനെ സന്മാടര്ഗ്ത്തില്‍ നിന്നും അകറ്റുക, മനുഷ്യന്‌ ഒരിക്കല്‍ നഷ്ടപ്പെട്ട സ്വര്ഗം അവന്‍ തിരിച്ചു പിടിക്കുന്നത്‌ ഇല്ലാതാക്കുക, മനുഷ്യനെ തന്റെ കൂടെ നിത്യ നരകവാസിയാക്കുക തുടങ്ങിയ ലക്‌ഷ്യങ്ങളുമായി അവന്‍ നമ്മുടെ മുന്നിലൂടെയും പിന്നിലൂടെയും വലത്-ഇടത് ഭാഗങ്ങളിലൂടെയും ഗൂഢമാര്ഗ്ഗനങ്ങളൊരുക്കി കെണിയില്വീമഴ്ത്താന്‍ നടക്കുകയാണ്.


അവനാണ്‌ ഖുര്ആഗനിലെ ശൈത്വാന്‍. അവന്‍ ശാരീരിക രോഗങ്ങള്‍ ഉണ്ടാക്കുന്നില്ല. വസൂരിയും കോളറയും ഭ്രാന്തും അപസ്മാരവും രക്തസ്രാവവുമൊന്നും ഉണ്ടാക്കുന്നത് അവന്റെ ജോലിയുമല്ല.


ശാരീരിക രോഗമുണ്ടാക്കുന്ന ശൈത്വാനെക്കുറിച് അല്ലാഹു നമുക്ക് മുന്നറിയിപ്പ് തരുന്നില്ല. ഒടിമറഞ്ഞ് നടക്കുന്ന പിശാചിനെ കുറിചും അല്ലാഹു പറയുന്നില്ല. തേരിന്റെ രൂപത്തില്‍ മനുഷ്യനെ മുട്ടി കൊല്ലുന്ന പിശാചിനെ കുറിച്ചോ സര്പ്പ്മായി മനുഷ്യനെ കൊത്തിക്കൊല്ലുന്ന പിശാചിനെ കുറിച്ചോ ഗുളികനായി മനുഷ്യന്റെ കഴുത്ത് ഞെരിക്കുന്ന പിശാചിനെ കുറിച്ചോ ഖുര്ആിനില്‍ പരാമര്ശമമില്ല. വസൂരി, കോളറ, രക്തസ്രാവം തുടങ്ങിയവയൊക്കെ ശാരീരിക രോഗങ്ങളാണ്. അത്തരം രോഗങ്ങളുണ്ടാക്കുന്ന പിശാചുക്കളെക്കുറിച്ചൊന്നും അല്ലാഹു ഒരു സൂചന പോലും തരുന്നില്ല. ഇത്തരം പൈശാചിക മാര്ഗകങ്ങളെ കുറിച്ചുള്ള ഭയം ജനങ്ങളില്‍ വളര്ന്നു വന്നിരിക്കുന്നു. അതിന്ന് വ്യാപകമായ ഒരു വിശ്വാസമായി മാറി ക്കൊണ്ടിരിക്കുന്നു.


ഇവിടെയാണ്‌ പിശാച് വിജയിച്ചിട്ടുള്ളത്. മനുഷ്യന്റെ മുന്പില്‍ ചില പൈശാചിക മാര്ഗയങ്ങള്‍ പിശാച് ഇട്ടുകൊടുത്തിരിക്കുകയാണ്. അത്തരം മാര്ഗപങ്ങള്‍ മുഖേന മനുഷ്യ മനസ്സുകളില്‍ ഭയപ്പടുകള്‍ സൃഷ്ടിക്കുന്നതില്‍ സാക്ഷാല്‍ പിശാച് വിജയിച്ചിരിക്കുന്നു."