ഏകനായ സാക്ഷാല്‍ ദൈവം മാത്രമാണ്‌ ആരാധനക്കര്‍ഹന്‍ എന്നും അവനു മാത്രമേ മനുഷ്യര്‍ തങ്ങളുടെ ആരാധനകളും പ്രാര്‍ഥനകളും കീഴ്‌വണക്കങ്ങളും അര്‍പ്പിക്കാന്‍ പാടുള്ളൂ എന്നുമുള്ള തൗഹീദ്‌ തത്വത്തില്‍ ഊന്നിനിന്ന്‌ ഖുര്‍ആനും സുന്നത്തും പ്രചരിപ്പിച്ചുകൊണ്ട്‌ കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ മതനവോത്ഥാനവും അതിലൂടെ എല്ലാ തരത്തിലുമുള്ള സാമൂഹ്യ-ധാര്‍മിക- സാംസ്‌കാരിക നവോത്ഥാനവും വളര്‍ത്തിയെടുക്കുകയെന്ന സമഗ്രമായ ദൗത്യമാണ്‌ ഇസ്ലാഹി പ്രസ്ഥാനം ഏറ്റെടുത്ത്‌ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്‌

ചരമം

അബ്ദുല്ല ഹാജി
കീഴുപറമ്പ്: മുജാഹിദ്- മുസ്‌ലിംലീഗ് നേതാവ് സി.എച്ച്. അബ്ദുല്ല ഹാജി (80) നിര്യാതനായി.
പ്രദേശത്തെ മുജാഹിദ് പ്രസ്ഥാനത്തിന്റെ ആദ്യകാല സംഘാടകരിലോരാലായിരുന്നു അബ്ദുല്ല ഹാജി ആദര്‍ശ പ്രചാരണത്തിനും സംഘാടനത്തിനും ശക്തമായ സാനിധ്യമായിരുന്നു അദേഹം.
ആദര്‍ശ ബന്ധുക്കള്‍ വളരെ കുറവായിരുന്ന ആദ്യകാലങ്ങളില്‍ അദേഹത്തിന്റെ എക്കാളത്തില്‍ വീട് കേന്ദ്രീകരിച്ചായിരുന്നു മുജാഹിദ് പ്രവര്‍ത്തന പരിപാടികള്‍ തീരുമാനിചിരുന്നതും ഖുര്‍ആന്‍ ക്ലാസ് സംഘടിപ്പിചിരുന്നതും.
കിഴുപറബ് സലഫി കോംപ്ലക്സ്സിന്റെ നിര്‍മാണത്തില്‍ അദ്ദേഹം വലിയ പങ്കാണ് വഹിച്ചത് സലഫി കോംപ്ലക്സ്സിന്റെ കമ്മറ്റി അംഗമായിരുന്നു സാമൂഹിക, ജീവകരുന്ന്യ രംഗങ്ങളില്‍ അകമഴിഞ്ഞു സഹകരിച്ചിരുന്നു കെ. എന്‍. എം മണ്ഡലം വൈസ് പ്രസിഡണ്ട്‌ ആയിരുന്നു.
മുസ്ലിംലീഗ് രംഗത്തും സജീവമായിരുന്നു
 ഭാര്യ: ബി.കെ. ജമീല (റിട്ട. പ്രധാനാധ്യാപിക, എ.എം.എല്‍.പി.എസ്, കല്ലിങ്ങല്‍). മക്കള്‍: സുബൈദ (എ.യു.പി.എസ്, കുമരനെല്ലൂര്‍) സക്കീന (എ.എല്‍.പി.എസ്, അതളൂര്‍) സൈനബ, അബ്ദുല്‍ ഗഫൂര്‍ (ഡീന്‍, കിങ് ഖാലിദ് യൂനിവേഴ്‌സിറ്റി, സൗദി) യൂനുസ് (കെ.എം. കോളജ് ഓഫ് ടീച്ചര്‍ എജുക്കേഷന്‍, വാലില്ലാപ്പുഴ) സാജിദ, ലബീബ, റസീന. മരുമക്കള്‍: പി. അബ്ദുറഹീം (റിട്ട. ഹെഡ്മാസ്റ്റര്‍, ജി.യു.പി.എസ് ചെറുവാടി) പി.വി. മുഹമ്മദ് അന്‍സാരി പാറപ്പുറം (റിട്ട. പ്രിന്‍സിപ്പല്‍ എ.ഐ.എ കോളജ്, കുനിയില്‍) എന്‍. ഹംസ എരഞ്ഞിമങ്ങാട് (ജി.എച്ച്.എസ്.എസ് , എരഞ്ഞിമങ്ങാട്) ഇബ്രാഹിം പാലത്ത് (ജി.യു.പി.എസ്, പുതിയങ്ങാടി) ബി.പി.എ. റഷീദ് (വാഴക്കാട്) മുബാറക് തളിയംകുണ്ട് (ജിദ്ദ) എന്‍.വി. ജുഹൈന (അരീക്കോട്) ഷമീമ (വാഴക്കാട്). സഹോദരങ്ങള്‍: സഫിയ (പന്നിക്കോട്) ആസ്യകുട്ടി (അരീക്കോട്) പരേതരായ റുഖിയ (വാഴക്കാട്) സി.എച്ച്. സലാം ഹാജി.